വിദ്യാശ്രീ പദ്ധതി: ലാപ്‌ടോപ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

0
വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ വിതരണോദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് 500 രൂപ വീതം 30 മാസം അടയ്‌ക്കേണ്ടതാണ് പദ്ധതി. ആദ്യ മൂന്ന് മാസത്തെ തവണസംഖ്യ അടച്ച് കഴിഞ്ഞാല്‍ ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. ലാപ്‌ടോപ്പ് ലഭിച്ചതിന് ശേഷം ബാക്കിയുള്ള തുക തവണകളായി അടച്ചു തീര്‍ക്കണം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡ് തെരഞ്ഞെടുക്കാനും അവസരമുണ്ട്. ആദ്യഘട്ടത്തില്‍ ആശ്രയ, പട്ടികവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കുന്നത്.

 

ജില്ലയില്‍ 1850 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്. കല്‍പ്പറ്റ വൈന്‍ഡ്‌വാലി റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ കെ.എസ്.എഫ്.ഇ ഡയറക്ടര്‍ വിജയന്‍ ചെറുകര, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, കെ.എസ്.എഫ്.ഇ ചീഫ് മാനേജര്‍ ആന്റണി ജോസഫ്, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave A Reply

Your email address will not be published.

error: Content is protected !!