ഹരിത കേരള മിഷന്റെ ‘ഇനി ഞാനൊഴുകട്ടെ വീണ്ടെടുക്കാം ജലശൃംഖലകള്‍ ‘ എന്ന പദ്ധതിക്ക് വൈത്തിരിയില്‍ തുടക്കമായി. നഷ്ടപ്പെട്ട നീര്‍ച്ചാലുകളെ സംരക്ഷിക്കാനും, ജലാശയങ്ങളിലേക്കുള്ള നീരൊഴുക്കിന്റെ മാര്‍ഗ്ഗതടസ്സങ്ങള്‍ നീക്കി പ്രളയജലത്തെ ചെറുക്കാനും ലക്ഷ്യമിട്ടാണ് ജില്ലാ ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വൈത്തിരി പഞ്ചായത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് , വാര്‍ഡ് അംഗം ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.