പിടിച്ചെടുത്ത ടാക്‌സി വാഹനങ്ങള്‍ക്ക് വാടക നല്‍കിയില്ലെന്ന് പരാതി

0

2019 ഓഗസ്റ്റ് 8 ന് പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ടാക്‌സി വാഹനങ്ങള്‍ക്ക് ഇത്ര കാലമായിട്ടും വാടക നല്‍കിയില്ലെന്ന് പരാതി. കല്‍പ്പറ്റയിലെ കാര്‍ ഡ്രൈവറായ പുത്തൂര്‍വയല്‍ അങ്ങേല പറമ്പില്‍ മോഹന്‍ദാസ് ഉള്‍പ്പെടെ ഡ്രൈവര്‍മാര്‍ക്കാണ് വാഹന വാടക ലഭിക്കാനുള്ളത്. തനിക്ക് മാത്രം കാല്‍ലക്ഷത്തോളം രൂപ ലഭിക്കാനുണ്ടെന്നും സമാനമായ അവസ്ഥയാണ് മറ്റു ഡ്രൈവര്‍മാര്‍ക്കെന്നും ഇദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!