സിപിഎം നേതൃത്വത്തില്‍ ബത്തേരി പിഡബ്ല്യൂഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെത്തിയാണ് പ്രതിഷേധിച്ചത്. നടപടി വൈകിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മുന്നറിയിപ്പ്.
നവീകരണം വൈകുന്നത് പ്രദേശവാസികള്‍ക്ക് ഏറെ ദുരിതമാണ് വരുത്തുന്നതെന്നും, ഇനിയും ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പ്രശ്‌നപരിഹാരം കാണാന്‍ കരാറുകാരന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നുമാണ് നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്. തുടര്‍ന്ന് പൊലിസ് ഇടപെട്ട് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.