പരിസ്ഥിതി ലോല മേഖല തുടര്‍ നടപടികള്‍ക്ക് സ്റ്റേ

0

വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോല മേഖല; തുടര്‍നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായിസ്റ്റേചെയ്തു. എഫ്ആര്‍എഫ് അടക്കമുള്ള കര്‍ഷ സംഘടനാ നേതാക്കളുടെ ഹര്‍ജി പരിഗണിച്ചാണ് ഒരു മാസത്തേക്ക് തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കരട് വിജ്ഞാപനം മലയാളത്തിലേക്ക് മാറ്റണമെന്നും, വിജ്ഞാപനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെയാണ് കര്‍ഷക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കരട് വിജ്ഞാപനം മലയാളത്തിലേക്ക് ്തര്‍ജ്ജിമ ചെയ്യണമെന്നും, അതുവരെ വിജ്ഞാപനത്തിനുമുകളില്‍ യാതൊരു നടപടികളും സ്വീകരിക്കുന്നതെന്നും ആവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ സെക്രട്ടറി എസി തോമസാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിശദമായ വാദം കേട്ട കോടതി കരട് വിജ്ഞാപനത്തിന്മേല്‍ തുടര്‍ നടപടികള്‍ ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുന്നത്. നിലവില്‍ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയ മലബാര്‍, ആറളം, കൊട്ടിയൂര്‍, സൈലന്റ് വാലി, ഇടുക്കി, ചിമ്മിനി തുടങ്ങിയ വന്യജീവിസങ്കേതവിഷയത്തിലും ഹൈക്കോടതിസമാനമായി വിധി പുറപ്പെടിവിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!