ബത്തേരിയില്‍ പോലിസ് സബ്ഡിവിഷന്‍ ഉദ്ഘാടനം നാളെ.

0

സംസ്ഥാന ആഭ്യന്തര വകുപ്പ് പുതുതായി പ്രഖ്യാപിച്ച 25 പോലിസ് സബ്ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതോടെ ജില്ലയിലെ പോലിസ് സബ് ഡിവിഷനുകളുടെ എണ്ണം മൂന്നായി. നിലവില്‍ കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിലാണ് സബ് ഡിവിഷനുകളുള്ളത്.ഡിവിഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. മാനന്തവാടി, കല്‍പ്പറ്റ് സബ് ഡിവിഷനുകളിലെ കീഴില്‍ വരുന്ന പൊലിസ് സ്‌റ്റേഷനുകള്‍ കൂടി ചേര്‍ത്താണ് പുതിയ സബ് ഡിവിഷന്‍ രൂപീകരിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, ബത്തേരി ട്രാഫിക് യൂണിറ്റ് എന്നിവയ്ക്ക് പുറമെ മീനങ്ങാടി, അമ്പലവയല്‍, കേണിച്ചിറ, പുല്‍പ്പള്ളി, നൂല്‍പ്പുഴ എന്നീ സ്‌റ്റേഷനുകളാണ് പുതിയ സബ്ഡിവിഷനുകീഴിലുള്ളത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന െ്രെടജംഗ്ഷനിലെ പൊലീസ് സ്‌റ്റേഷന്‍ എന്നതു കൂടി കണക്കിലെടുത്ത് ബത്തേരി കേന്ദ്രീകരിച്ച് പുതിയ സബ്ഡിവിഷന്‍ ആരംഭിക്കുന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!