പതിനെട്ടിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍; രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കം

0

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ഇന്ന് തുടക്കം. മേയ് ഒന്ന് മുതല്‍ ആരംഭിക്കുന്ന വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നടപടികളാണ് ആരംഭിക്കുന്നത്.

രജിസ്ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമാകുമെങ്കിലും മേയ് ഒന്നിന് വക്സിനേഷന്‍ സാധ്യമാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. വാക്സിന്റെ ലഭ്യതക്കുറവാണ് ഇതിന് കാരണം. ചത്തീസ്ഗഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥനങ്ങള്‍ വാക്സിന്റെ ലഭ്യത കുറവുകൊണ്ട് മേയ് 1 ന് വാക്സിനേഷന്‍ ആരംഭിക്കാനാകില്ലെന്ന നിലപാടിലാണ്. കേരളം ആന്ധ്രാപ്രദേശ്, ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്സിന്‍ കിട്ടിയില്ലെങ്കില്‍ ദൗത്യം തടസപ്പെടും. രണ്ട് ലക്ഷത്തി അന്‍പതിനായിരം ഡോസ് വാക്സിന്‍ മാത്രമേ സംസ്ഥാനത്തിന്റെ പക്കലുള്ളൂ എന്ന് പഞ്ചാബ് വ്യക്തമാക്കുന്നു. ഇതില്‍ തൊണ്ണൂറായിരം എണ്ണം 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ഘട്ട വാക്സിന്‍ നല്‍കാന്‍ പ്രതിദിനം വേണം എന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ രണ്ട് ദിവസത്തെ മാത്രം വാക്സിന്‍ അവശേഷിക്കുന്നിടത്ത് മറ്റ് നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്ന് പഞ്ചാബ് വ്യക്തമാക്കി.

സമാനമാണ് മറ്റ് സംസ്ഥാനങ്ങളുടെയും നിലപാട്. ഇക്കര്യത്തില്‍ സംസ്ഥാനങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദത്തെ എങ്ങനെ മറികടക്കാം എന്ന ആലോചന കേന്ദ്രസര്‍ക്കാരും വിവിധ തലങ്ങളില്‍ ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യത ഉറപ്പാക്കാന്‍ ഉള്ള കേന്ദ്രീകൃത സംവിധാനം അടക്കമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. മേയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ എന്ന നിര്‍ദേശവുമായ് മുന്നോട്ട് പോകും എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!