ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ പണം തട്ടിപ്പും ആള്‍മാറാട്ടവും: രണ്ട് പേര്‍ അറസ്റ്റില്‍

0

ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ പണം തട്ടിപ്പ് നടത്തുകയും കാനഡയിലും ന്യൂസിലാന്‍ഡിലും വിസ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം 85 ഓളം പേരില്‍ നിന്നും 3 കോടിയോളം രൂപ തട്ടിപ്പ് നടത്തുകയും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ ആള്‍മാറാട്ടവും നടത്തിയ രണ്ട് പേരെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പാവൂര്‍ കുറുപ്പംപടി ചുവരത്തോട് മാലിക്കുടി വീട്ടില്‍ ജോഷി എം വര്‍ഗ്ഗീസ്(45), തിരുവനന്തപുരം കാട്ടക്കട സ്വദേശി ക്രിസ്റ്റഫര്‍ എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞദിവസം വൈകീട്ട് കേണിച്ചിറയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ആള്‍മാറാട്ടം നടത്തി ബാങ്ക് ഓഫീസര്‍ എന്ന പേരില്‍ ജോഷി താമസിച്ചിരുന്നു.റിസോര്‍ട്ട് ചെക്കിംഗിനെത്തിയ ഇന്‍സ്‌പെക്ടര്‍ക്കും സംഘത്തിനും സംശയം തോന്നി റിസോര്‍ട്ട് ഉടമയോട് വിവരം തിരക്കിയപ്പോഴാണ് റിസോര്‍ട്ടില്‍ ഇവര്‍ കഴിഞ്ഞ മൂന്ന് ദിവസമായി താമസിച്ചുവരുന്നതായും റിസോര്‍ട്ട് ഉടമയെ കള്ളച്ചെക്ക് കൊടുത്ത് പറ്റിച്ചതായും മനസിലാകുന്നത്.തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ജോഷി റഹോബോത്ത് ഇന്റര്‍നാഷണല്‍ ഡിഫിറ്റല്‍ സൊല്യൂഷന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന വെബ്‌സൈറ്റ് വഴി ഹരിയാനയിലെ സൂപ്പര്‍ പ്ലേസ്‌മെന്റ് സര്‍വീസ് എന്ന വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുമായി ജോഷി തട്ടിപ്പ് നടത്തിയ കാര്യ വെളിപ്പെടുന്നത്. ഫ്‌ളൈറ്റിലും വിലകൂടിയ കാറുകളും ഉപയോഗിച്ച് റിസോര്‍ട്ടുകളില്‍ ആഡംബര ജീവിതം നയിച്ചിരുന്ന ജോഷി അനുയായികളെയും കൊണ്ടായിരുന്നു യാത്ര. ക്രിസ്റ്റഫറാണ് സ്വകാര്യ റിസോര്‍ട്ടില്‍ മുറി തയ്യാറാക്കി നല്‍കിയതും മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സന്തതസഹചാരിയായിരുന്നതും.

Leave A Reply

Your email address will not be published.

error: Content is protected !!