ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ്
173 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍
പനമരം സ്വദേശികള്‍ 10, മീനങ്ങാടി 8, എടവക, കണിയാമ്പറ്റ, മുട്ടില്‍ 7 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ, പുല്‍പള്ളി, തവിഞ്ഞാല്‍ 6 പേര്‍ വീതം, കല്‍പ്പറ്റ, പൊഴുതന 4 പേര്‍ വീതം, അമ്പലവയല്‍, തിരുനെല്ലി 3 പേര്‍ വീതം, മാനന്തവാടി, വൈത്തിരി 2 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട്, തരിയോട്, തൊണ്ടര്‍നാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

173 പേര്‍ക്ക് രോഗമുക്തി

പുല്‍പള്ളി സ്വദേശികള്‍ 6, ബത്തേരി, പനമരം, തിരുനെല്ലി, എടവക 2 പേര്‍ വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, മാനന്തവാടി, പൂതാടി, നൂല്‍പ്പുഴ, നെന്മേനി, തൊണ്ടര്‍നാട്, വൈത്തിരി, മുട്ടില്‍ 1 വീതം, കോട്ടയം സ്വദേശി 1, വീടുകളില്‍ ചികിത്സയിലുള്ള 149 പേരുമാണ് രോഗമുക്തരായത്.

523 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 523 പേരാണ്. 509 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6419 പേര്‍. ഇന്ന് പുതുതായി 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1416 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 272289 സാമ്പിളുകളില്‍ 268823 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 243200 നെഗറ്റീവും 25623 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!