കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം കനക്കുന്നു

0

കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. യുഡിഎഫ് കുറിച്യാട് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തി. കാടന്‍ നിയമം പിന്‍വലിക്കുക എന്ന മുദ്യാവാക്യമുയര്‍ത്തി നടത്തിയ മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.മാര്‍ച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ആറാംമൈലിലില്‍ നിന്നുമാണ് പ്രതിഷേധമാര്‍്ച്ച് ആരംഭിച്ചത്. സാധാരണജനങ്ങളെ തെരുവിലിറക്കുന്ന നയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയതിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ ഇടതുപക്ഷം സമരം നടത്താനല്ല തുനിയേണ്ടതെന്നും സര്‍വ്വകക്ഷി വിളിച്ചുചേര്‍ക്കാനാണ് തയ്യാറാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധമാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കെ പി സാമുവല്‍ അധ്യക്ഷനായിരുന്നു.പി മൊയ്തീന്‍കുട്ടി, പി പി അയ്യൂബ്, ബാബു പഴുപ്പത്തൂര്‍, എം കെ പൗലോസ്, പി വി അബ്ദുള്‍റഹിമാന്‍, ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!