കാഴ്ചക്കാര്‍ക്ക് കൗതുകമായി മില്‍മ എംബ്ലവുമായി ഒരു പശുകിടാവ്.
നടവയല്‍ സ്വദേശി ഈറ്റോലില്‍ ജോസഫ് തോമസ് എന്ന ക്ഷീരകര്‍ഷകന്റെ ഫാമിലാണ് ജഴ്‌സി ഇനത്തില്‍പ്പെട്ട പശു ഒരു മാസം മുമ്പ് മില്‍മ എംബ്ലളത്തോടെ പശുകിടാവിന് ജന്മം നല്‍കിയത്. വിവരമറിഞ്ഞ് എത്തിയ മില്‍മ അധികൃതര്‍ പശുകുട്ടിയുടെ തലയില്‍ പതിഞ്ഞ എംബ്ലം പരിശോധിച്ച് പശുകിടാവിന് മില്‍മ എന്ന ഓമന പേരും ഇട്ടു. ഫാമില്‍ പ്രത്യേക സംരക്ഷണമാണ് വീട്ടുകാര്‍ നല്‍കുന്നത്. നിരവധി നാട്ടുകാരും മില്‍മ പശുവിനെ കാണാന്‍ എത്തുന്നുണ്ട്.