കരട് വിജ്ഞാപനം അത്യന്തം അപലപനീയം: മാനന്തവാടി ഫൊറോന വൈദിക സമിതി
കരട് വിജ്ഞാപനം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാനന്തവാടി ഫൊറോന വൈദിക സമിതി അഭിപ്രായപ്പെട്ടു.കരട് വിജ്ഞാപനം റദ്ദാക്കണമെന്നും, അതിന് ആവശ്യ മായ നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിക്ക ണമെന്നും സമിതി ആവശ്യപ്പെട്ടു. ഫൊറോനയില്‍ നിന്ന് 10000 ഇമെയില്‍ അയയ്ക്കുന്നതിനും അനു കൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ഫൊറോനാ വികാരി ഫാ. സണ്ണി മഠത്തില്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ എകെസിസി ഫൊറോനാ ഡയറക്ടര്‍ ഫാ. തോമസ് കുറ്റിക്കാട്ടു കുന്നേല്‍ പ്രമേയം അവതരിപ്പിച്ചു. ഫാ. ആന്റോ മമ്പള്ളി, ഫാ. അഗസ്റ്റ്യന്‍ നിലയ്ക്ക പ്പള്ളില്‍, ഫാ. ചാക്കോ പുല്ലന്‍കുന്നേല്‍, ഫാ. പോള്‍ കൂട്ടാല, ഫാ. ലിന്‍സണ്‍ ചെങ്ങിനിയാടന്‍, ഫാ. സണ്ണി കൊല്ലാ ര്‍തോട്ടം, ഫാ. അനീഷ് കാട്ടാംകോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു