വയനാട് ഭൂ ഉടമസ്ഥാവകാശ സംരക്ഷണ സമിതി ചുണ്ടേല്‍ പാരീഷ് ഹാളില്‍ കണ്‍വെന്‍ഷന്‍ നടത്തി. ചെറുകിടക്കാര്‍ കൈവശം വെക്കുന്ന ഭൂമി മിച്ച ഭൂമിയില്‍ നിന്ന് ഇളവ് നല്‍കിയ തോട്ടഭൂമിയില്‍ പ്പെട്ടതാണെന്ന് ആരോപിച്ച് അധികാരികള്‍ ബുദ്ധിമുട്ടിക്കുകയാണെന്ന് ഭൂ ഉടമസ്ഥാവകാശ സംരക്ഷണ സമിതി പറഞ്ഞു.
ആളുകള്‍ വസ്തു വാങ്ങി അധികൃതര്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കുകയും പോക്ക് വരവ് നടത്തുകയും, നികുതി സ്വീകരിക്കുകയും,കൈ വശം അനുവദിച്ചു നല്‍കുകയും ചെയ്ത ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് അധികാരികള്‍ നിയമ നടപടി സ്വീകരിക്കുകയാണ്. ഇതോടു കൂടി സ്വന്തം ഭൂമി പണയപെടുത്തി ലോണ്‍ എടുക്കാനോ, വീട് പുതുക്കി പണിയാനോ, മക്കളുടെ കല്യാണ ആവശ്യങ്ങള്‍ക്കും, വിദ്യാഭ്യാസത്തിനും വേണ്ടി ഭൂമി വില്പന ചെയ്യാനോ പോലും സാധിക്കുന്നില്ല. ഈ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനായും, ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിതമായി മാറ്റം കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് വയനാട് ഭൂഉടമ സ്ഥാവകാശ സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ നടത്തിയത്.
കണ്‍വെന്‍ഷന്‍ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.ഫാദര്‍ മാര്‍ട്ടിന്‍ ഇലഞ്ഞി പറമ്പില്‍ അധ്യക്ഷനായിരുന്നു.എന്‍ഡി അപ്പച്ചന്‍, എം ജനാര്‍ദ്ദനന്‍, കെകെ തോമസ്, എന്‍ഒ ദേവസ്യ, സലിം മേമന, ഉണ്ണി കൃഷ്ണന്‍, പി ടി വര്‍ഗീസ്, റോബിന്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.