ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡിന്റെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും തൊഴിലുടമ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഈ മാസം 23ന് വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് പണിമുടക്കും.കയറ്റിറക്ക് ജോലികള്‍ നിര്‍ത്തി വെച്ച് രാവിലെ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധ മാര്‍ച്ച് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നിന്നും ആരംഭിക്കും.കയറ്റിറക്ക് കൂലിചര്‍ച്ച രണ്ട് വര്‍ഷത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി ആറ് മാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല.പല ടൗണുകളിലും ബോര്‍ഡും ട്രേഡ് യൂണിയന്‍ പ്രതിനിധികളും തീരുമാനിച്ച കയറ്റിറക്ക് കൂലിയേക്കാള്‍ അമിതകൂലിയും ലെവിയും കൊടുക്കേണ്ടി വരുന്നെന്നും അവര്‍ പറഞ്ഞു.അനുകൂല നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഈ വര്‍ഷം മുതല്‍ കൂലി ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്നും അവര്‍ അറിയിച്ചു.ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍,ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ്,ട്രഷറര്‍ ഇ ഹൈദ്രു, കെ ഉസ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.