എയ്ഡഡ് സ്‌കൂളിലെ പ്രീപ്രൈമറി ടീച്ചര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.തുല്യജോലിക്ക് തുല്യവേതനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
എയ്ഡഡ് സ്‌കൂളിലെ പ്രീെ്രെപമറി ജീവനക്കാര്‍ക്ക് അടിയന്തരമായി ഓണറേറിയം അനുവദിക്കുക,സര്‍ക്കാറെന്നോ എയ്ഡഡെന്നോ വിവേചനമില്ലാതെ ടീച്ചര്‍മാരെ ഒരുപോലെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌സമരം.
വയനാട് ജില്ലയിലെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ 500 ലധികം ടീച്ചര്‍മാരാണ് വേതനമില്ലാതെ ജോലി ചെയ്യുന്നത്.ഇതില്‍ 20 വര്‍ഷം വരെ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ടീച്ചര്‍മാര്‍ ഉണ്ട്.കുട്ടികളില്‍ നിന്നും ലഭിക്കുന്ന ഫീസിലെ തുഛമായ വരുമാനമാണ് ഏക ആശ്രയം.സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ഇവര്‍ പറഞ്ഞു.അനിത സുരേഷ്,രജനി ചന്ദ്രന്‍,സ്‌റ്റെല എലിസബത്ത്,രജിഷ ബിജു എന്നിവര്‍ നേത്യത്വം നല്‍കി.