യൂത്ത് കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി.
യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റി പുറക്കാട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി,എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തുടനീളം നടത്തുന്ന അനധികൃത നിയമനങ്ങള്‍ക്കെതിരെയും ബന്ധുജന സ്ഥിരപ്പെടുത്തലുകള്‍ക്കെതിരെയുമാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.കെഎസ്‌യു സംസ്ഥാന സെക്രട്ടറി അഡ്വ. ലയണല്‍ മാത്യു ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് റാട്ടക്കുണ്ട് അദ്ധ്യക്ഷം വഹിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എം വിശ്വനാഥന്‍, വൈസ് പ്രസിഡന്റ് ടി പി ഷിജു, നിയേജക മണ്ഡലം സെക്രട്ടറി ലിന്റോ കുര്യാക്കോസ്, ജസ്റ്റിന്‍ ജോഷ്വ,മനു അത്തിനില,സുജന വി എസ്.തുടങ്ങിയവര്‍ സംസാരിച്ചു.