പുരസ്‌കാരനിറവില്‍ മാനന്തവാടിക്ഷീരോല്‍പാദക സഹകരണസംഘം

0

2019-20 വര്‍ഷത്തെമികച്ച ക്ഷീരസംഘത്തിനുള്ള മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അവാര്‍ഡും വയനാട്ജില്ലാ അവാര്‍ഡും മാനന്തവാടി ക്ഷീരസംഘത്തിന് ലഭിച്ചു.
മാനന്തവാടി താലൂക്കിലെ അഞ്ച് വില്ലേജുകള്‍ പ്രവര്‍ത്തന പരിധിയായി 26 കര്‍ഷകരില്‍ നിന്നും 44 ലിറ്റര്‍ പാല്‍ പ്രതിദിന സംഭരണവുമായി ആരംഭിച്ചതാണ് മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘം.

1968 ല്‍ പാല്‍ ലഭ്യത കുറവുമൂലം പ്രവര്‍ത്തനം നിലച്ചെങ്കിലും 1972 ല്‍ മാനന്തവാടി പഞ്ചായത്ത് പ്രവര്‍ത്തന പരിധി ആക്കികൊണ്ട് പുനരാരംഭിച്ചു. 2003 ല്‍ ആനന്ദ് മാതൃക സംഘം ആയി മാറിയ സംഘത്തില്‍ 2009 വര്‍ഷത്തില്‍ ബിഎംസി സ്ഥാപിക്കുകയും വിവിധ ഘട്ടങ്ങളിലായി സംഘത്തിന്റെ ശീതീകരണ ശേഷി 20,000 ലിറ്റര്‍ ആയി ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ മാനന്തവാടി മുനിസിപ്പാലിറ്റി പ്രവര്‍ത്തന പരിധി ആയിട്ടുള്ള സംഘം 1500 കര്‍ഷകരില്‍നിന്നും പ്രതിദിനം 22000ലിറ്റര്‍ പാല്‍ വരെ സംഭരിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്ന ആപ്‌കോസ് സംഘമായി മാനന്തവാടി ക്ഷീരസംഘം വളരുകയുണ്ടായി.മാനന്തവാടി നഗരത്തില്‍ സ്വന്തം ഉടമസ്ഥതയില്‍ 34 സെന്റ് സ്ഥലത്ത് 10,000 അടി വിസ്തീര്‍ണത്തിലുള്ള സംഘം കെട്ടിടത്തില്‍ കമ്പ്യൂട്ടറൈസ് ചെയ്ത ഓഫീസിനോട് ചേര്‍ന്ന് 20,000 ലിറ്റര്‍ പാല്‍ ശീതീകരിച്ച് സൂക്ഷിക്കുന്നതിനുള്ള ആങഇ യൂണിറ്റും മുന്നൂറോളം ആളുകള്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും കമ്പ്യൂട്ടറൈസ്ഡ് ലാബും, കാലിതീറ്റ ഡിപ്പോയും പ്രവര്‍ത്തിച്ചുവരുന്നു. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ 120 ഓളം പാല്‍സംഭരണ കേന്ദ്രങ്ങളും 22 കാലിത്തീറ്റ ഡിപ്പോകളുമുണ്ട്. 20062007, 2013-14 വര്‍ഷത്തില്‍ വയനാട് ജില്ലയിലെ ഏറ്റവും നല്ല ആപകോസിനുള്ള മില്‍മ പുരസ്‌കാരവും 2015-16 വര്‍ഷത്തില്‍ ഏറ്റവും നല്ല ആപ്‌കോസിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വര്‍ഗീസ് കുര്യന്‍ അവാര്‍ഡും സംഘത്തിന് ലഭിച്ചു.കൂടാതെ കേരളാഫീഡ്‌സ്, കെ.എസ് കാലിത്തീറ്റ കമ്പനികളുടെ ഏറ്റവും നല്ല ഡീലര്‍ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!