മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ 89 ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വടക്കന്‍ മേഖലാ തീര്‍ത്ഥയാത്ര ആരംഭിച്ചു.
മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ശാമുവേല്‍ മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കബറിടത്തില്‍ ധൂപപ്രാര്‍ത്ഥനക്ക് ശേഷം ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരമ്പുഴയില്‍ തീര്‍ത്ഥയാത്ര കണ്‍വീനര്‍ ബെന്നി ചിറ്റേത്തിന് പതാക കൈമാറി.ഫാ.ബാബു നീറ്റുംകര, ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍,ഫാ.എല്‍ദോ അതിരമ്പുഴയില്‍,ഫാ.കെന്നി ജോണ്‍ മാരിയില്‍,ഫാ.ഷിബു കുറ്റിപറിച്ചേല്‍,ഫാ. അനൂപ് ചാത്തനാട്ടുകുടി,സാബു പുത്തയത്ത്, ബേസില്‍ കുളങ്ങാട്ടുകുഴി തുടങ്ങിയവര്‍ സംസാരിച്ചു.