കരട് വിജ്ഞാപനത്തിനെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്

0

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരളയുടെ നേതൃത്വത്തില്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നൂറുകണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയില്‍ അണിനിരന്നത്.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപെട്ട്
പതിനൊന്നു മണിയോട് കൂടിയാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷേപ്പ്‌സ് കേരളയുടെ നേതൃത്വത്തില്‍ ബത്തേരിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ബഫര്‍ സോണ്‍ പ്രഖ്യാപനമുണ്ടായാല്‍ മനുഷ്യജീവിതം ദുസഹമാകുമെന്ന് അതിനാല്‍ കരട് വിജ്ഞാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു .ബത്തേരി ഗാന്ധി ജംഗ്ഷന്‍ നിന്നുമാണ് പ്രതിഷേധമാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. മാര്‍ച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു .പ്രതിഷേധ പരിപാടിക്ക് ഭാരവാഹികളായ പ്രസാദ് കുമാര്‍, വി.കെ ചന്ദ്രന്‍ ,കെ .ടി രാജന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!