വിജ്ഞാപനം പിന്‍വലിക്കണം.ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ആവശ്യപ്പെട്ടു.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വനാതിര്‍ത്തി പങ്കിടുന്ന ഏറെ പ്രദേശങ്ങള്‍ ജില്ലയിലുണ്ട്.വിജ്ഞാപന പ്രകാരം പ്രധാന ടൗണുകള്‍ അടക്കം ഈ പരിധിയില്‍ വരുന്നതാണ.്ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി ദൂരപരിധി കുറച്ചുകൊണ്ട് വിജ്ഞാപനം പുതുക്കി നിശ്ചയിക്കണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു.
ഗ്രാമസഭ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമല രാമന്‍,പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ കാട്ടി,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മേഴ്‌സി ബെന്നി, നിത്യബിജുകുമാര്‍, ജി ഇ ഒ റോഷ്‌നി,ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബഷി തുടങ്ങിയവര്‍ സംസാരിച്ചു.