സര്‍ക്കാരും ബോര്‍ഡുമുള്ളതിനാല്‍ ക്ഷേത്രഭരണം മുന്നോട്ട് പോകുന്നു ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

0

സര്‍ക്കാരും ബോര്‍ഡും നിലനില്‍ക്കുന്നതുകൊണ്ടാണ് ക്ഷേത്രഭരണം മുന്നോട്ട് പോകുന്നതെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി.മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര ഭരണ കാര്യങ്ങളില്‍ സങ്കുചിത താല്പര്യങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും എം.ആര്‍.മുരളി.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ആദ്യമായാണ് എം.ആര്‍.മുരളി വള്ളിയൂര്‍ക്കാവിലെത്തിയത്.ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് മുടന്തന്‍ ന്യായം പറയുന്നവരോട് ഒന്നേ പറയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും സഹായം ഒന്നുകൊണ്ട് മാത്രമാണ് സംസ്ഥാനത്ത് ക്ഷേത്ര നടത്തിപ്പുകള്‍ മുന്നോട്ട് പോകുന്നതെന്നും എം.ആര്‍.മുരളി പറഞ്ഞു.(No 43) സ്വീകരണ യോഗം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ടി.വിജയി അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കെ.സി.സുനില്‍കുമാര്‍, മാനന്തവാടി നഗരസഭ ക്ഷേമകാര്യ ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി.മോഹന്‍ദാസ്, പുല്‍പ്പള്ളി മുരിക്കന്‍മാര്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍, വള്ളിയൂര്‍ക്കാവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, ഇ.എം.ശ്രീധരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!