ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു
ക്ലീന്‍ കേരളാ പദ്ധതിയുടെ ഭാഗമായി പനമരം ടൗണില്‍ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു.പനമരം ബസ്റ്റാന്റ് പരിസരം, ക്ലോക്ക് റൂം, എന്നിവിടങ്ങള്‍ ശുചീകരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും,ജനമൈത്രി പോലീസും,സി.എച്ച് റെസ്‌ക്യൂ ടീം അംഗങ്ങളും, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളി കളായി.വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലയില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.സുബൈര്‍, ബ്ലോക്ക് മെമ്പര്‍ മഞ്ചേരി കുഞ്ഞമ്മദ്, പഞ്ചായത്ത് അസി: സെക്രട്ടറി സജി, വാര്‍ഡ് മെമ്പര്‍ ബെന്നി, ജനമൈത്രി പോലിസു കാരായ വഹാബ്, ജാബിര്‍, അജ്മല്‍ ടി, അഷറഫ് നിരട്ടാടി, ജംഷീര്‍ തെക്കെടുത്ത് എന്നിവര്‍ നേതൃത്വം നല്‍കി