കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയോഗം.വയനാട് ജില്ലയിലെ 49 വില്ലേജുകളില്‍ 11 എണ്ണവും പരിസ്ഥിതി ലോല മേഖലയായി മാറും.വയനാട് നേരിടുന്ന ജീവല്‍ പ്രധാനമായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മലബാര്‍, ആറളം, വന്യജീവി സങ്കേതങ്ങള്‍ക്കൊപ്പം, വയനാട് വന്യജീവി സങ്കേതത്തിനും ബാധകമാകുന്ന വിധത്തില്‍ പരിസ്ഥിതി ലോല മേഖല യാഥാര്‍ത്ഥ്യ മാകുന്നതോടെ, കൃഷിയില്‍ നിന്നും, കൃഷി ഭൂമിയില്‍ നിന്നും, ആവാസ കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷക സമൂഹവും, ഗോത്രവര്‍ഗ്ഗ സമൂഹവും ഇല്ലാതാകും.
വയനാട് ജില്ല ഒറ്റപ്പെടും.നീലഗിരിയിലെ കര്‍ഷക ഗോത്രവര്‍ഗ സമൂഹം നേരിടുന്നതിനേക്കാള്‍ വലിയ ആപ ത്താണ് വയനാടിനെ കാത്തിരിക്കുന്നത്. പൂര്‍ണമായും മനുഷ്യ വിമുക്തമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ അണിയറയില്‍ രൂപപ്പെടുന്നതിന്റെ തെളിവാണ് പുതിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നത്. ഫാ.അജു ചാക്കോ അരത്തമ്മാമൂട്ടില്‍ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ ഡി യല്‍ദോസ്,സിജു പൗലോസ്,കെ.കെ ജോബി,കെ.പി യല്‍ദോസ്,കെ.ഒ സാബു,ജോര്‍ജുകുട്ടി,മെബിന്‍മാത്യു എന്നിവര്‍ പ്രസംഗിച്ചു.