മതനിരപേക്ഷ വികസിത കേരളം, കരുത്താവുന്ന ജനകീയ വിദ്യാഭ്യാസം’ എന്ന സന്ദേശമുയര്‍ത്തി കെഎസ്ടിഎ ജില്ലാ സമ്മേളത്തിന് മുട്ടിലില്‍ തുടക്കമായി. മുട്ടില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സ. പി ബിജു നഗറില്‍ പ്രതിനിധിസമ്മേളനം കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സി ഡി സാംബവന്‍ അധ്യക്ഷനായി. സി കെ ശശീന്ദ്രന്‍ എംഎല്‍എ, ഫെസ്‌റ്റോ ജില്ലാ സെക്രട്ടറി ടി കെ അബ്ദുള്‍ ഗഫൂര്‍, കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ ടി വി മദനമോഹന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി എ ദേവകി, ജില്ലാ വൈസ് പ്രസിഡന്റ് പി എ ഗിരിജ എന്നിവര്‍ സംസാരിച്ചു.
എം വി സമിത രക്തസാക്ഷി പ്രമേയവും കെ മുഹമ്മദലി അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ജയിംസ് പി പോള്‍ സംഘടനാറിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ടി രാജന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
വൈകിട്ട് മുട്ടില്‍ ടൗണില്‍ ചേര്‍ന്ന പൊതുസമ്മേളനം സിഐടിയു ജില്ലാ ട്രഷറര്‍ പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു, കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് എന്നിവര്‍ സംസാരിച്ചു