കല്‍പ്പറ്റ-നിലമ്പൂര്‍-നെഞ്ചങ്കോട്,തലശ്ശേരി-മൈസൂര്‍ റെയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കേരള അതിര്‍ത്തിയിലുള്ള സര്‍വ്വെ ഈ മാസം ആരംഭിക്കുമെന്ന് സികെ ശശീന്ദ്രന്‍ എംഎല്‍എ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാവും ഡീറ്റൈയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഇതിനാവശ്യമായ 100 കോടി രൂപ കൈമാറിയതായും എംഎല്‍എ അറിയിച്ചു.
നഞ്ചങ്കോട് നിലമ്പൂര്‍ റെയില്‍വെ ലൈന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ കര്‍ണാടക ഇപ്പോഴും എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെന്നും ഇത് പരിഹരിച്ച് സര്‍വ്വെ നടത്താനുള്ള ശ്രമം തുടരുന്നുണ്ടെന്നും അതിനിടയില്‍ കേരള അതിര്‍ത്തിയിലെ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും എംഎല്‍എ പറഞ്ഞു.
ഇതിന്റെ ഭാഗമായാണ് നിലമ്പൂര്‍ മുതല്‍ കല്‍പ്പറ്റ വരെയുള്ള ഭാഗത്ത് സര്‍വ്വെ പൂര്‍ത്തീയാക്കുന്നത്. തലശ്ശേരി -മൈസൂര്‍ റെയില്‍വെ ലൈന്‍ പാതയുടെ സര്‍വെയും ഇതിന്റെ ഭാഗമായി നടക്കും. ഈ രണ്ട് ലൈനുകളും വയനാട്ടില്‍ സംഘമിച്ച് ഒറ്റ പാതയായി കര്‍ണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിലവിലെ പദ്ധതി. സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്നും എംഎല്‍എ അറിയിച്ചു.