കല്‍പ്പറ്റ ഹോണ്ട ഷോറൂമില്‍ സര്‍വീസിനെത്തിയ സ്‌കൂട്ടി മോഷണം പോയി.സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.കല്‍പ്പറ്റ കൈനാട്ടിയിലെ കച്ചേരി ഹോണ്ട ഷോറൂമില്‍ സര്‍വീസിനെത്തിച്ച സ്‌കൂട്ടിയാണ് മോഷണം പോയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കരണി സ്വദേശി സൈദിന്റെ കെ.എല്‍ 12 എന്‍ 2507 രജിസ്‌ട്രേഷനിലുള്ള ഗ്രേകളര്‍ ഡിയോ സ്‌കൂട്ടിയാണ് മോഷണം പോയത്.
ഷോറൂമില്‍ എത്തിയ യുവാവ് ബൈക്കുകള്‍ സന്ദര്‍ശിക്കുകയും പിന്നീട് സ്‌കൂട്ടിയുമായി ബത്തേരി ഭാഗത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.