ലിറ്ററിന് ഒറ്റയടിക്ക് 3 രൂപയുടെ വര്‍ദ്ധനവ്

0

റേഷന്‍ മണ്ണെണ്ണ ലിറ്ററിന് ഒറ്റയടിക്ക് 3 രൂപയുടെ വര്‍ദ്ധനവ്. പ്രതിഷേധം ശക്തമാകുന്നു
കഴിഞ്ഞ മാസം ലിറ്ററിന് 34 രൂപയായിരുന്നു റേഷന്‍ കടയില്‍ മണ്ണെണ്ണയുടെ വില.3 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ ചില മാസങ്ങളിലൊഴികെ എല്ലാ മാസങ്ങളിലും ഒരു രൂപ വീതം മണ്ണെണ്ണ വില വര്‍ദ്ധനവ് വരുത്താറുണ്ട്. 3 രൂപ വില വര്‍ദ്ധനവ് ഇതാദ്യമാണ്.

വൈദ്യുതീകരിച്ച കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതീകരിക്കാത്ത കാര്‍ഡുടമകള്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയുമാണ് വിതരണം ചെയ്തു വന്നിരുന്നത്.വില വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന, മുന്‍ഗണനേതര നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ ലഭിക്കാന്‍ ഇടയില്ല. ഇതിനാവശ്യമായ മണ്ണെണ്ണ സ്‌റ്റോക്കില്ലെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു.റേഷന്‍ മണ്ണെയുടെയും സബ്‌സിഡി രഹിതമണ്ണെണ്ണയുടെയും വില തമ്മില്‍ ചെറിയ അന്തരമാണുള്ളത്.

എല്ലാ വിഭാഗം കാര്‍ഡുകാര്‍ക്കും വിതരണം നടത്തുവാന്‍ ആവശ്യമായ തോതിലുള്ള മണ്ണെണ്ണ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുകയും വിലയുടെ കാര്യത്തില്‍ ഏകീകരണം വേണമെന്നുമാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. വിലവര്‍ദ്ധനവ് സാധാരണക്കാര്‍ക്കും ജില്ലയിലെ ഭൂരിഭാഗം വരുന്ന ആദിവാസി വിഭാഗത്തിനും ഏറെ പ്രയാസകരമാണെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു.റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണ മാതൃകയില്‍ മണ്ണെണ്ണയും ഡോര്‍ഡലിവറിയായി അനുവദിക്കുകയും മണ്ണെണ്ണയുടെ കമ്മീഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുകയും വേണമെന്ന് ആള്‍ കേരളാ റിട്ടേയില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!