ജില്ലയില്‍ സ്വകാര്യബസ് മേഖല അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക്. ഇന്ധനവില വര്‍ദ്ധനവും സ്പെയര്‍ സ്പാര്‍ട്സുകളുടെ വില വര്‍ദ്ധനവുമാണ് പ്രതിസന്ധിക്കു കാരണം. ജില്ലയില്‍ മാത്രം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിസന്ധിയെ തുടര്‍ന്ന് 100 ബസ്സുകളാണ പെര്‍മിറ്റ് സറണ്ടര്‍ ചെയ്തത്. അഞ്ചുവര്‍ഷം മുമ്പ് 375 ബസ്സുകളാണ് ജില്ലയില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിപ്പോള്‍ 275 ആയി കുറഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ കടന്നുകയറ്റവും, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷനും സ്വകാര്യബസ് മേഖലയുടെ തകര്‍ച്ചക്ക് കാരണമാവുന്നുണ്ടെന്നും ഉടമകള്‍ പറയുന്നു. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ അതികം താമസമില്ലാതെ സംസ്ഥാനത്തെ നിരത്തുകളില്‍ നിന്നും സ്വകാര്യബസ്സുകള്‍ അപ്രത്യക്ഷമാകുമെന്നും അതിനാല്‍ തന്നെ ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് ഉടമകള്‍ ആവശ്യപെടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.