ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ ദേശീയ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 24-ന് ലക്കിടി നവോദയ വിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ചെസ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 26 വരെയാണ് മത്സരങ്ങള്‍ നടത്തുക. ലക്‌നൗ, ജയ്പ്പൂര്‍ പാട്‌ന, ഷില്ലോങ്, ഭോപ്പാല്‍, ഹൈദ്രാബാദ്, പൂനെ, ചണ്ടീഗഢ് എന്നി എട്ട് റീജിയണുകളില്‍ നിന്നായി നൂറ് കണക്കിന് മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കും. ഇന്ത്യന്‍ ചെസ്സ് അക്കാദമി
വയനാടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെയും വയനാടിന്റെയും വൈവിധ്യമാര്‍ന്ന തനത് കലാപരിപാടികളും നടത്തും 24-ന് തുടങ്ങുന്ന മത്സരം വയനാട് ഡിസ്ട്രിക് പോലീസ് ചീഫ് ആര്‍. കറുപ്പസാമി ഉദ്ഘാടനം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post