എല്‍.ഡി.എഫിനും യു.ഡി.എഫിനും അതിനിര്‍ണ്ണായകമായ ബത്തേരി നഗരസഭയിലെ 33-ാം ഡിവിഷന്‍ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു. എല്‍.ഡി.എഫ്, യുഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളടക്കം അഞ്ചു പേരാണ് നാമനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബബിത സുധീര്‍ പത്രിക സമര്‍പ്പിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരോടൊപ്പം പ്രകടനമായിട്ടെത്തിയാണ് വരണാധികാരി മുമ്പാകെ നാമനിര്‍ദേശം നല്‍കിയത്. നാമനിര്‍ദേശ പത്രികയിന്മേല്‍ സൂഷ്മ പരിശോധന 24 നും പിന്‍വലിക്കല്‍ 26 നും നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.