സി.പി.ഐ.എമ്മിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
സി.പി.ഐ.എം സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല. മുസ്ലീം ലീഗിനെ കരുവാക്കി കേരളത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് സി.പി ഐ.എം ശ്രമിക്കുന്നത്.സി.പി.ഐ.എമ്മിന്റേയും ബിജെപിയുടേയും അജണ്ട ഒന്നാണ്. യുഡി എഫിനെ ദുര്‍ലപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ചെന്നിത്തല.ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മാനന്തവാടിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.