മേപ്പാടിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കാട്ടാന ചവിട്ടികൊന്ന സംഭവം,റിസോര്‍ട്ട് ഉടമകളായ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.റിയാസ് സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ്.കഴിഞ്ഞ 24-ാം തീയതിയാണ് മേപ്പാടിയിലെ എളമ്പലേരി റിസോര്‍ട്ടില്‍ എത്തിയ കണ്ണൂര്‍ സ്വദേശിനി ഷഹാന(26)ആക്രമണത്തിന് ഇരയായത്.