നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോടും തൊഴിലാളികളോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം.ഗാന്ധിജി രക്തസാക്ഷി ദിനം, കെ.പി.സി.സി.യുടെ നൂറാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനപ്പാറയില്‍ പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ്.ബി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ പി.കെ.അനില്‍കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, പി.ഇ.ഷംസുദ്ദീന്‍, കെ.ജി.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.അരുണ്‍ദേവ്, രാജു ഹെജമാഡി, ഓമന രമേശ്, റോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.