ഒരിടവേളക്ക് ശേഷം അമ്പലവയല്‍ കാരാപ്പുഴയില്‍ സഞ്ചാരികളുടെ തിരക്ക്. കോവിഡ് കാലത്തെ വിരസത അകറ്റാന്‍ ആയിര കണക്കിന് സഞ്ചാരികളാണ് ദിവസ വും എത്തുന്നത്.മറ്റുജില്ലകളില്‍ നിന്നുള്ളവരാണു ഇവരില്‍ ഏറെയും. കോവിഡ് മാനദണ്ഡങ്ങള്‍ പാലി ച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.റോസ് ഗാര്‍ഡന്‍, സിപ്പ് ലൈന്‍, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി സാഹസിക, വിനോദ റൈഡുകളാണ് ഏറെയും.
കാഴ്ചകളോടൊപ്പംവിവിധ സാഹസിക, വിനോദ റൈഡുകള്‍ ആസ്വദിക്കാന്‍ ദിവസവും നാലായിര ത്തോളം ആളുകളാണ് അമ്പലവയല്‍ കാരാപ്പുഴയില്‍ എത്തുന്നത്.
കോവിഡിന് ശേഷം മുഖം മിനുക്കിയാണ് കാരാപ്പുഴ ഡാം തുറന്നതിരിക്കുന്നത്.ഡാം കാഴ്ചകളും ഉദ്യാനവും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമൊക്കെയായി സഞ്ചാരികള്‍ക്ക് ലഭിക്കുന്നത് പുതിയ അനുഭവം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശന സമയം. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 30 രൂപയുമാണ് സന്ദര്‍ശന ഫീസ്.