കോവിഡ് രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലയിലും പോലീസിന്റെ കര്‍ശന പരിശോധന ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു.
ഇതിന്റെ ഭാഗമായി 1/3 പ്രകാരം ഇന്നലെ കൊവിഡ് ഡ്യൂട്ടിക്കായി ജില്ലയില്‍ 403 പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതു ഇടങ്ങളില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.