സെല്‍ഫ് എംബ്ലോയിഡ് ട്രാവല്‍ ഏജന്റ്‌സ് ഓഫ് കേരളയുടെ വയനാട് ജില്ല ആദ്യ ജനറല്‍ ബോഡി യോഗം മീനങ്ങാടിയില്‍ വയനാട് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വ ടൂറിസത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമായിരിക്കണം ട്രാവല്‍ ഏജന്റുമാര്‍ നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍ നിര്‍വ്വഹിച്ചു.
എസ് ഇ ടി എ കെ വയനാട് ജില്ല പ്രസിഡന്റ് ഇബ്‌നുബാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായി ജബ്ബാര്‍ , മുഹമ്മദ്,ജോബി തുടങ്ങിയവര്‍ സംസാരിച്ചു