സാമൂഹ്യബോധം വളരാന്‍ വായന അനിവാര്യം : ജുനൈദ് കൈപ്പാണി
വായനയിലൂടെ ലഭിക്കുന്ന സാമൂഹിക ബോധം വ്യക്തിയെ ഗുണപരവും ക്രിയാത്മകവുമായ ദിശയിലേക്ക് നയിക്കുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കുടുംബശ്രീയും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന വായനശ്രീ പദ്ധതിയുടെ വെള്ളമുണ്ട പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ.ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സാംസ്‌കാരിക പരിഷത്ത് പുരസ്‌കാരം നേടിയ റഫീഖ് പുളിഞ്ഞാലിനുംസി.ആര്‍.അണ്ടര്‍ സെവന്റീന്‍ ടെന്നീസ്‌ബോള്‍ ക്രിക്കറ്റ് ദേശീയ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുമാരി ആദിത്യയേയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ഗ്രാമ പഞ്ചായത്ത് അംഗം കണിയാങ്കണ്ടി അബ്ദുള്ള ആദരിച്ചു.ലൈബ്രറി സെക്രട്ടറി എം.മണികണ്ഠന്‍ മാസ്റ്റര്‍, എം.സുധാകരന്‍ ,സീനത്ത്,വി.ഹബീബ,ലീല ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.