കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.സി.വൈ.എം മുള്ളന്‍കൊല്ലിമേഖലയുടെ നേത്യത്വത്തില്‍ പെരിക്കലൂര്‍ കടവില്‍ നിന്നും പുല്‍പ്പള്ളി ടൗണിലേക്ക് കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്ന് കാണിക്കുന്ന പ്ലോട്ടുകളുടെ അകമ്പടിയോടെ ബൈക്ക് റാലി നടത്തി.
കര്‍ഷകസമരത്തിന് പിന്തുണയോടൊ പ്പം വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുക, ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന ഇന്ധന വിലവര്‍ദ്ധവിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളും റാലിയില്‍ ഉന്നയിച്ചു . മേഖല ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.ഫെബിന്‍ കാക്കോനാല്‍ അധ്യക്ഷത വഹിച്ചു. ഫാ ജോര്‍ജ്ജ് ആലുക്കാ മുഖ്യ പ്രഭാഷണം നടത്തി, ജോഫസ് ഡിപ്പോയില്‍, ആല്‍ബില്‍ കൂട്ടുങ്കല്‍, അഗസ്റ്റിന്‍ മേമാട്ട്, റിയ കുന്നേല്‍, സച്ചിന്‍ സാജു, ഡയോണ എഴുമായില്‍, ബിബിന്‍ ചെമ്പക്കര എന്നിവര്‍ പ്രസംഗിച്ചു.