വായനയുടെ ലോകത്തേക്ക് കോളൂര്‍ ഗ്രാമവും
കേരളാ വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ ടോട്ടം റിസോഴ്സ് സെന്ററും റൈസ് അപ്പ് ഫോറവും ചേര്‍ന്ന് മുത്തങ്ങ കോളൂര്‍ ഗ്രാമത്തില്‍ തയ്യാറാക്കിയ ശില്പി ലൈബ്രറിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍ നിര്‍വഹിച്ചു.
വയനാട്ടിലെ ഗോത്ര വര്‍ഗ മേഖലയിലെ യുവാക്കളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ടോട്ടം റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡൊണേറ്റ് എ ബുക്ക് ക്യാംപെയിന്റെ ഭാഗമാണ് ശില്പി ലൈബ്രറിയും.
വാര്‍ഡ് മെമ്പര്‍ ഗോപിനാഥന്റെ അധ്യക്ഷത വഹിച്ചു. ടോട്ടം റിസോഴ്സ് സെന്ററിന്റെ സ്റ്റേറ്റ് കോഡിനേറ്റര്‍ ജയ്ശ്രീകുമാര്‍, റൈസ് അപ്പ് ഫോറം പ്രതിനിധി അരുണ്‍ ജിത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ബീരാന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ക്യാംപെയ്‌നിന്റെ ഭാഗമായി 500 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ ലൈബ്രറിക്ക് ലഭ്യമാക്കാന്‍ സാധിച്ചു. റൈസ് അപ് ഫോറം പുസ്തക ങ്ങള്‍ക്ക് പുറമെ അത്യാവശ്യ ഫര്‍ണിച്ച റുകളും വനം വകുപ്പ് ആവശ്യമായ കസേരകളും നല്‍കിയാണ് ലൈബ്രറി വീണ്ടും സജീവമാക്കിയത് .
ഇത്തരത്തിലുള്ള 100 ലൈബ്രറികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കാനാണ് ടോട്ടം റിസോഴ്സ് സെന്റര്‍ ലക്ഷ്യമിടുന്നത്. ശില്പി ലൈബ്രറിയെ കൂടാതെ മറ്റ് 7 ലൈബ്രറികള്‍ വയനാട്ടിലെ ഗോത്രവര്‍ഗ മേഖലകളായ തോല്‍പ്പെട്ടി, ഇടിയംവയല്‍, കടച്ചിക്കുന്ന്, സുഗന്ധഗിരി, വൈത്തിരി, കൈപ്പാണിമൂല, പരിയാരം എന്നീ സ്ഥലങ്ങളില്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍, അലമാര, മേശ, കസേര തുടങ്ങിയവ സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ 6235612577 എന്ന നമ്പറില്‍ ബന്ധപ്പെടുക.