പനമരം ഗ്രാമ പഞ്ചായത്ത് ഹരിത ഓഫീസ് പ്രഖ്യാപനം നടത്തി
പനമരം ഗ്രാമ പഞ്ചായത്താഫീസ് ഹരിത ഓഫീസായി മാറിയതിന്റെ പ്രഖ്യാപനവും, സാക്ഷ്യപത്രം നല്‍കലും ഹരിത കര്‍മ്മ സേനക്ക് ചെക്ക് നല്‍കും നല്‍കലും പ്രസിഡന്റ് ആസ്യ ടീച്ചര്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് സിനോ അധ്യക്ഷനായിരുന്നു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുബൈര്‍ കെ.ടി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീമ മാനുവല്‍ വിവിധ കമ്മിറ്റി മെമ്പര്‍മാരായ അജിത്ത്, ബെന്നി ചെറിയാന്,അജയ്,അനീറ്റ ഫിലിക്സ്,സുനില്‍, എന്നിവര്‍ ഹരിത ഓഫീസായി തെരഞ്ഞെടുത്ത ജിഎല്‍പിഎസ് പനമരം,ജിഎല്‍പിഎസ് പാലുകുന്ന്,ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം,NGNREGS ഓഫീസ് പനമരം ഗ്രാമ പഞ്ചായത്ത്, LID EW പനമരം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം,ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രി ഏച്ചോം, ഹോമിയോ ഡിസ്പന്‍സറി നീര്‍വാരം എന്നീ വിവിധ ഓഫീസുകള്‍ക്ക് സാക്ഷ്യപത്രം നല്കി.