ജില്ലാശുപത്രി മെഡിക്കല്‍ കോളേജ്: ഡി.പി.ആര്‍.തയ്യറാക്കാന്‍ ഉത്തരവ്
മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തല്‍ അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍.മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഡി.പി.ആര്‍.തയ്യറാക്കാന്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവ്.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആസ്പരേഷണ്‍ ഗ്രൂപ്പ് കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡി.പി.ആര്‍.തയ്യാറാക്കാന്‍ ഉത്തരവായത്.
20/1/2021 G0 (Rt) No 193/2021 ഉത്തരവ് പ്രകാരം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ തയ്യാറാക്കാന്‍ സംസ്ഥാന മെഡിക്കല്‍ എഡ്യുകേഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി കൊണ്ടാണ് ഉത്തര വിട്ടത്.ഇതോടെ സംസ്ഥാന സര്‍ക്കാരും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ ത്തനം ആരംഭിക്കുന്നതിന് അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. ജില്ലയില്‍ മെഡിക്കല്‍ കോളേജിനായി ബജറ്റില്‍ 300 കോടി വകയിരുത്തിയതിന്റെ പശ്ചാതലത്തില്‍ നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രഖ്യാപന മുണ്ടാകുമെന്നാണ് വയനാടന്‍ ജനതയുടെ പ്രതീക്ഷ.