ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.
നെന്‍മേനി ശുദ്ധജല വിതരണ സൊസൈറ്റി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.ചീരാല്‍ കരിങ്കാളികുന്ന് ശുദ്ധജല വിതരണ ഓഫീസില്‍ നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീലാ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.എം കുര്യാക്കോസ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂര്‍, സീതാവിജയന്‍ ,അമല്‍ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രന്‍ ,നെന്‍ മേനി പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.