ഉപഹാരം നല്‍കി
സംസ്ഥാനത്തെ മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അഷ്റഫ് വിയെ വാളാട് കര്‍ഷക സമിതി അനുമോദിച്ചു. ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനായ കുഴുപ്പില്‍ തങ്കപ്പനെ ആദരിച്ചു. അഷ്റഫ് വിക്ക് പിഎ കരീം ഉപഹാരം കൈമാറി.തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ അശ്വതി കുഴുപ്പില്‍ തങ്കപ്പനെ പൊന്നാട അണിയിച്ചു.
അശ്വതി, റാഫി, അബുബക്കര്‍ എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ നാല്പതോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു