ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കണം: ജനകീയ കൂട്ടായ്മ

0

ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമേന്തി നടത്തിയ പ്രകടനം നഗരം ചുറ്റി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷന്‍ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു.

ടാഗോര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സൈമണ്‍ കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി.ജോര്‍ജ്, എം. നാരായണന്‍, മെഡിക്കല്‍ കോളേജ് കര്‍മ സമിതി ഭാരവാഹികളായ ബാബു ഫിലിപ്പ്, എ.കെ. ആന്റണി, കെ. ഉസ്മാന്‍, കെ.എം. ഷിനോജ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ജോസ് കല്ലുവേലില്‍, രാജന്‍ ഒഴുകയില്‍, മോഹന്‍ദാസ്, ഉഷ ടീച്ചര്‍, സുസ്മിത രമേഷ്,സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!