പനമരത്ത് കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം

0

പനമരത്ത് കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം

പനമരത്തെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം നേരെയാക്കാന്‍ നടപടിയെടുക്കാതെ പഞ്ചായത്ത്, പോലിസ് അധികാരികള്‍. പൊറുതി മുട്ടി വാഹന ഉപഭോക്താക്കളും, കാല്‍നടയാത്രക്കാരും.പനമരത്തെ ട്രാഫിക് സംവിധാനം പുനസംഘടിപ്പിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടു.

ദേശീയ പാത വികസിപ്പിച്ചതോടെ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. പനമരം പാലം ജങ്ഷന്‍ മുതല്‍ പഞ്ചായത്ത് വരെയുള്ള റോഡ് വളരെ വീതി കുറവാണ.് റോഡിന്റെ ഒരു വശത്ത് ഇരുചക്രവാഹനങ്ങളും മറുവശത്ത് ഓട്ടോ പാര്‍ക്കിംഗും. ഇതിന്റെ നടുവിലുടെ വേണം വാഹനങ്ങള്‍ കടന്ന് പോകാന്‍. ടൗണിന്റെ പ്രധാന ഭാഗത്തെ വളവിനോട് ചേര്‍ന്ന് നിരവധി ഓട്ടോറിക്ഷകള്‍ നിറുത്തിയിരിക്കുന്നത് അപകട സാധ്യത കൂട്ടുന്നു. ഈ വളവില്‍ നിന്നും ഓട്ടോറിക്ഷ മാറ്റേണ്ടത് വളരെ അത്യാവശ്യമാണ് . ഹോസ്പിറ്റ ല്‍ റോഡില്‍ അനധികൃത വാഹനങ്ങളുടെ പാര്‍ക്കിംഗും ഏറെയാണ്.ട്രാഫിക് സംവിധാനം പുനപരിശോധനടത്തിയില്ലെങ്കില്‍ ദുരിതത്തി ലാകുന്നത് കച്ചവടക്കാരും, കാല്‍നടയാത്ര ക്കാരു മാണ്.ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പനമരത്തെ അനധികൃത ഓട്ടോകളെ നിയന്ത്രിക്കു ന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലില്ല. വൈകുന്നേരങ്ങളിലാണ് ട്രാഫിക്കുരുക്ക് ഏറെ. കുടാതെ ബസ്റ്റാന്റില്‍ സ്വകാര്യ ബസ്സുകളുടെ മണിക്കു റുകളോളമുള്ള പാര്‍ക്കിംഗ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പോലീസിന്റെ പ്രവര്‍ത്തനങ്ങളുംഈ കാര്യത്തില്‍ കാര്യക്ഷമല്ലെന്ന അഭിപ്രായം നാട്ടുകാരുടെ ഇടയില്‍ ശക്തമാണ്

Leave A Reply

Your email address will not be published.

error: Content is protected !!