ജില്ലയില്‍ റിസോര്‍ട്ടുകളിലും അല്ലാതെയുമായി വ്യാപകമായി ഹട്ടുകള്‍ നിര്‍മ്മിച്ച് ആളുകളെ പാര്‍പ്പിക്കുന്നത് യാതൊരു സുരക്ഷയും ഒരുക്കാതെയാണ്.പരിശോധിക്കേണ്ട ഡിപ്പാര്‍ട്ട് മെന്റ് ആണെങ്കില്‍ ഒരിക്കല്‍പോലും പരിശോ ധിക്കാറില്ല.മേപ്പാടിയില്‍ ആനയുടെ ആക്രമണ ത്തില്‍ യുവതി മരിക്കാന്‍ ഇടയായ സാഹചര്യം ഇത്തരത്തില്‍ തന്നെയാണ്.കര്‍ശന നടപടിയെടു ത്തില്ലെങ്കില്‍ മേപ്പാടി സംഭവം പോലെയുള്ളവ ആവര്‍ത്തിക്കപ്പെടും
ജില്ലയില്‍ വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ ഇവരെ പാര്‍പ്പിക്കുന്നതിനുവേണ്ടിയും വയ നാടിന്റെ കാലാവസ്ഥയും ആസ്വദിച്ചു താമസി ക്കാനുള്ള അവസരമൊരുക്കുകയാണ് ഹട്ട് നിര്‍മാണത്തിലൂടെ റിസോര്‍ട്ട് മാഫിയ ഒരുക്കു ന്നത്.എന്നാല്‍ ഇത്തരത്തില്‍ ഹട്ടുകള്‍ നിര്‍മി ക്കുമ്പോള്‍ ഇവയില്‍ വേണ്ടത്ര സുരക്ഷ ഒരിക്കല്‍ പോലും പാലിക്കാറില്ല.മേപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ യുവതി മരിക്കാന്‍ ഇടയായ സാഹചര്യം ഇത്തരത്തില്‍ തന്നെയാണ്.ജില്ലയില്‍ തന്നെ അമ്പലവയല്‍ ചിങ്ങേരി മലക്ക് സമീപം കഴിഞ്ഞ ദിവസം വ്യാപകമായി ഹട്ട് നിര്‍മാണം വാര്‍ത്ത വന്നിട്ടും യാതൊരു നടപടിയും അധികാരികള്‍ സ്വീകരിച്ചില്ല. മാത്രവുമല്ല എടക്കല്‍ഗുഹക്കു സമീപത്തെ കീച്ചേരി കുന്നിനു സമീപവും ഇത്തരത്തില്‍ തന്നെയാണ്.
ഹട്ടുകള്‍ നിര്‍മ്മിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ വിനോദസഞ്ചാരികളെ പാര്‍പിക്കാറുണ്ട്.കൂടാതെ എടക്കല്‍ ഗുഹയുടെ കിഴക്കേച്ചെരിവില്‍ ഗോവിന്ദമൂലച്ചിറക്ക് സമീപത്തും ഇത്തരത്തില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ വിദ്യാര്‍ഥികളയടക്കം കഴിഞ്ഞ ആഴ്ചകളില്‍ പാര്‍പ്പിച്ചതായി വിവരമുണ്ട്. എന്നാല്‍ ഇവിടെയെല്ലാം പരിശോധിക്കേണ്ട അധികാരികള്‍ ഒരിക്കല്‍പോലും പരിശോധന നടത്താത്തതും വിനോദസഞ്ചാരികളെ വലിയ ചിലവില്ലാതെ പാര്‍പ്പിക്കാന്‍ റിസോര്‍ട്ട് മാഫിയകള്‍ക്ക് സഹായം ആവുകയാണ് .ലക്ഷങ്ങള്‍ മുടക്കി ബില്‍ഡിംഗ് ഒന്നും ഉണ്ടാക്കാതെ തുച്ഛമായ ചിലവില്‍ ഇത്തരത്തിലൊരു ഷെഡുകള്‍ ഉണ്ടാക്കി താമസിക്കുമ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണവും ഇഴജന്തുക്കളുടെ ആക്രമണവും ഉണ്ടാകുന്നു.അപകടം ഉണ്ടായാലും ആരും തന്നെ ഉത്തരവാദി ആകാറുമില്ല. ഇത്തരത്തില്‍ അനധികൃതമായി താമസം ഒരുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ വീണ്ടും മേപ്പാടി സംഭവം പോലെയുള്ളവ ആവര്‍ത്തിക്കപ്പെടും