സ്വാതന്ത്യം അർദ്ധരാത്രിക്ക് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ആൻ്റണി വർഗീസ്, അർജുൻ അശോക്, സുധി കോപ്പ, ലുക്മാൻ എന്നിവർ ക്കൊപ്പം ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കൾ കൂടിയായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ട്.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് അജഗജാന്തരം എന്ന ചിത്രത്തിൻ്റെ പശ്ചാത്തലം.
എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 26ന് ചിത്രം തീയറ്ററുകളിൽ എത്തും.