റോഡിനായി ഒറ്റയാള്‍ പോരാട്ടം
തരുവണ നിരവില്‍പുഴ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസറിന്റെ ഒറ്റയാള്‍ പോരാട്ടം. ഇന്ന് രാവിലെ നിരവില്‍പുഴയില്‍ നിന്നും വെള്ള കൊടിയേന്തി കാല്‍നടയായി മാനന്തവാടിയിലേക്ക് യാത്ര തിരിച്ചു. ഉടന്‍ റോഡ് പണി ആരംഭിച്ചില്ലെങ്കില്‍ നിരാഹര സമരം നടത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.