കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0

ഖത്തറില്‍ കൊവിഡ് വാക്‌സിനേഷനാ യുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരം ഭിച്ചു.  പൊതുജനാരോഗ്യ മന്ത്രാലയത്തി ന്റെ വെബ്‌സൈറ്റിലെ https://appcovid19. moph.gov.qa/en/instructions.html എന്ന ലിങ്കില്‍ പ്രവേശിച്ച് രജി സ്‌ട്രേഷന്‍ നട ത്താം. ഈ ലിങ്ക് ഉപയോ ഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരവ രുടെ നാഷണല്‍ ഒതന്റിഫിക്കേഷന്‍ സിസ്റ്റം(എന്‍എ എസ്) തൗതീഖ് യൂസേര്‍നെയിമും പാസ്വേഡും നിര്‍ബന്ധമാണ്. . നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരാ യവര്‍ക്ക് കുത്തിവെപ്പിനായി ഓണ്‍ ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം. 60 വയസ്സിനും അതിന് മുകളിലും പ്രായ മുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌ന ങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. നിലവില്‍ 27 ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന് സൗകര്യമുണ്ട്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്ത, വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പട്ടികയില്‍ ഊഴം ലഭിക്കുന്നത് അനുസരിച്ച് ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. 

Leave A Reply

Your email address will not be published.

error: Content is protected !!