ചികില്‍സാ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.
മക്കിയാട് സ്‌നേഹ സ്പര്‍ശം ജീവകാരു ണ്യ കൂട്ടായ്മയുടെ ചികില്‍സാ സഹായ പദ്ധതിക്ക് തുടക്കമായി. മക്കിയാട് മില്‍ ക് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മക്കിയാട് സെന്റ് ബെനഡിക്ടന്‍ അസി സ്റ്റന്റ് സുപ്പിരിയര്‍ ആര്‍വിഎഫ്ആര്‍ വിന്‍സന്റ് കൊരണ്ടിയാര്‍ കുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പുതുവര്‍ഷ സ്‌നേഹോപഹാരമായി കാന്‍സര്‍, കിഡ്‌നി, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ മൂലം കിടപ്പിലായ 20 രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പെന്‍ഷന്‍ പോലെ എല്ലാമാസവും 500 രൂപവീതം എത്തിച്ചുകൊടുക്കുന്ന പദ്ധതിയും ആരംഭിച്ചു.
ചടങ്ങില്‍ സ്‌നേഹസ്പര്‍ശം പ്രസിഡന്റ് കെ കെ ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. കോറോം നന്മ കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് ശ്രി എസി ഹാഷിം മുഖ്യപ്രഭാഷണം നടത്തി. കെ മായന്‍ ,ടിവി സുനില്‍ ,ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.